Thursday, 3 August 2017

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്."ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും.എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.എന്ത് കൊണ്ട് ഇത് സംഭവിച്ചു..?ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക."ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരണം എന്ന് മാത്രം!

Friday, 14 July 2017

സിക്കിമും ഇന്ത്യയുടേതാണ്, അരുണാചലും ഇന്ത്യയുടേതാണ്

സിക്കിമും ഇന്ത്യയുടേതാണ്,
അരുണാചലും ഇന്ത്യയുടേതാണ്,
കാശ്മീരും ഇന്ത്യയുടേതാണ്.
അത് എന്നും അങ്ങനെ തന്നെയായിരിക്കും

ആദ്യ തറൈൻ യുദ്ധത്തിൽ  തോറ്റോടിയ മുഹമ്മദ് ഗോറി ഇന്ത്യൻ ഭരണാധികാരികളുടെ അനൈക്യം മുതലെടുത്തും, ചതി പ്രയോഗത്താലും  രണ്ടാം തറൈൻ യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാനെ കീഴടക്കിയ ശേഷം ഇന്ത്യൻ ഭരണം തന്റെ അടിമയായ കുത്തബ്ദ്ധീൻ ഐബക്കിനെ ഏൽപ്പിച്ചിട്ടു സ്വദേശത്തേക്കു മടങ്ങിപോയതായി  7th  ക്ലാസ്സിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിൽ നമ്മൾ വായിച്ചിട്ടുണ്ട്.

ചൈന ഇന്ത്യയെ ആക്രമിക്കും എന്ന ഭീഷണി മുഴക്കി  നിൽക്കുന്ന  ഈ സമയത്തു  ഇനി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ചിലർ പുളകിതരാകും. ആവേശം കൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കും.

ചൈനയും പാകിസ്ഥാനും ഒരുമിച്ചു  ഇന്ത്യയെ ആക്രമിക്കുന്നു. കിഴക്കുനിന്നും ചൈനയും, പടിഞ്ഞാറുനിന്നും പാകിസ്ഥാനും. റഷ്യയും അമേരിക്കയും  ഇടപെടാതെ മാറി നിൽക്കുന്നു. ഇന്ത്യയെ സഹായിക്കാൻ വന്ന ഇസ്രയേലിനെ പാകിസ്ഥാൻ പട്ടാളം അടിച്ചോടിക്കുന്നു. പാകിസ്ഥാൻ പട്ടാളത്തിന് മുമ്പിൽ ഇസ്രായേൽ കീഴടങ്ങുന്നു. ഇന്ത്യ ചൈനക്ക് മുമ്പിലും.

മോദിയെ ചൈനക്കാർ ജയിലിൽ അടക്കുന്നു. കാശ്മീർ പൂർണമായും പാകിസ്ഥാൻ ഏറ്റെടുക്കുന്നു. മുഹമ്മദ് ഗോറി ചെയ്തതുപോലെ ചൈന തങ്ങളുടെ അടിമകളായ ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് എന്ന പേരിൽ വിരാജിക്കുന്ന തട്ടിപ്പു സംഘത്തിന് ഇന്ത്യയുടെ ഭരണം കൈമാറുന്നു. ക്ലച്ച്  ഊരി ഇന്ത്യയുടെ രാഷ്ട്രത്തലവൻ ആകുന്നു. ജനറൽ ക്ലച് ഊരി റെഡ് വളണ്ടീയേഴ്സിന്റെ മാർച്ചിനെ ചെങ്കോട്ടയിൽ അഭിവാദ്യം ചെയ്യുന്നു.

അദാനിയേയും അംബാനിയെയും ടാറ്റ യേയുമൊക്കെ പട്ടിക്കിട്ടുകൊടുക്കുന്നു. ചൂഷകരും മർദകരുമില്ലാത്ത ഇന്ത്യ. കോര്പറേറ്റുകൾ ഇല്ലാത്ത ഇന്ത്യ. ഇസ്രയേലിനെ ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കി പാകിസ്ഥാൻ.

ചൈനയെയും പാകിസ്താനെയും പേടിച്ചു അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആത്മഹത്യാ ചെയ്യുന്നു. അമേരിക്കയിലും കമ്മ്യൂണിസം വരുന്നു.

ആഹാ  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലെ...

1962  ൽ നിങ്ങളെ ഞങൾ യുദ്ധത്തിൽ തോൽപ്പിച്ചതില്ലേ എന്ന് വീമ്പു പറയുന്ന ചൈനക്കാരും അവരുടെ ഇന്ത്യക്കാരായ അടിമകളും ഒന്നോർക്കണം, ഇന്ത്യ എന്ന രാജ്യം അതിന്റെ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. കമ്മ്യൂണിസ്റ്റുകാരെ പോലെ ചിരിച്ചുകൊണ്ട് തലയറക്കുന്നവരും  പിന്നിൽ നിന്ന് കുത്തുന്നവരും അല്ല. ചൈനയെ അന്ധമായി വിശ്വസിക്കരുതെന്നും,  ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂടുതൽ നടത്തണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കാൻ നെഹ്രുവിനു ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസം.

ചൈന എന്ന രാജ്യത്തെ  ആദ്യം അംഗീകരിച്ചത് ഇന്ത്യ ആണ്. കൊറിയൻ യുദ്ധത്തിൽ ചൈനയെ “aggressor” എന്ന് മുദ്രകുത്താനുള്ള പ്രമേയത്തെ UN ൽ എതിർത്ത് ഇന്ത്യ ആയിരുന്നു. ഇന്ത്യ - ചൈന ഭായ് എന്ന മുദ്രാവാക്യത്തെ  നെഹ്റു അന്ധമായി വിശ്വസിച്ചു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളും ഇതിനു കാരണമായിട്ടുണ്ട്. ഹിറ്റ്ലർ  കൊന്നതിലും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ മാവോ എന്ന കമ്മ്യൂണിസ്റ്റ് ക്രിമിനലിനു  ലോക രാജ്യങ്ങളുടെ  ഇടയിൽ അന്നും ഇന്നും ഒരു ക്രൂരന്റെ പരിവേഷമാണുള്ളത്. നെഹ്റു ഒരു ലോകനേതാവായി ഉയരുന്നത് മാവോക്ക് സഹിച്ചില്ല എന്നാണ് പറയപ്പെടുന്നത്. എന്തിനു ഒരു ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് റഷ്യയെ പോലും മാവോ എതിർത്തു.

1962 ൽ ചൈന പിന്നിൽ നിന്ന് കുത്തിയപ്പോൾ നമ്മൾ ഒട്ടും തയ്യാറായിരുന്നില്ല. സൈനികരെ  അതിർത്തികളിൽ വിന്യസിച്ചിട്ടുപോലുമുണ്ടായിരുന്നില്ല . പക്ഷെ അതിൽ നിന്ന് നമ്മൾ ഒത്തിരി പാഠം പഠിച്ചു.      

1967  ൽ ചൈന വീണ്ടും ഇന്ത്യയെ തോണ്ടാൻ വന്നു. അന്നവർക്കു മരിച്ചു വീണ സൈനികരെ കൊണ്ടുപോകാൻ ട്രക്കുകൾ തികയാതെ വന്നു. ഇന്ത്യക്കു 88 സൈനികരെ നഷ്ട്ടമായപ്പോൾ ചൈനയുടെ ആൾനാശം 400  ഓ അതിനു മുകളിലോ ആയിരുന്നു. അന്നാണ് ശരിക്കും ഇന്ത്യയുടെ ശക്തി ചൈന തിരിച്ചറിഞ്ഞത്. പിന്നെ നേരിട്ട് തോണ്ടാൻ വന്നിട്ടില്ല. പാകിസ്താന് സഹായം കൊടുക്കുക മാത്രമാണ് ചെയ്തത്.

ചൈനയുടെ വലുപ്പമോ ആൾബലമോ, ഈ കൊട്ടി ഘോഷിക്കുന്ന സൈനിക ശക്തിയോ ഒന്നും ഒരു പ്രശ്നമല്ല യുദ്ധത്തിൽ. ഇത്തിരി കുഞ്ഞൻ ജപ്പാൻ 1930 കളിൽ ചൈനയെ  യുദ്ധത്തിൽ തോൽപ്പിച്ചാണ്. അതും കൂടാതെ ഇന്ത്യൻ സൈന്യം കാശ്മീരിൽ തീവ്രവാദികളെയും പാകിസ്താനെയുമൊക്കെ നേരിട്ട് കൂടുതൽ കരുത്തരും അനുഭവ സമ്പന്നരുമാണ്. ഇങ്ങോട്ടു തോണ്ടിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു ചൈനക്കറിയാം.

പാകിസ്ഥാനും ചൈനയുമൊക്കെ ജനാധിപത്യ രാജ്യങ്ങളല്ല. പാകിസ്താന്റെ പ്രധാനമന്ത്രി സ്വന്തം ഭാര്യയോടൊപ്പം അന്തി ഉറങ്ങണമെങ്കിൽ വരെ  സൈനിക മേധാവിയോട് അനുവാദം ചോദിക്കണം. അതാണ് പാകിസ്താന്റെ ജനാധിപത്യം. ഈ രാജ്യങ്ങളിൽ ജനങ്ങളുടെ  ഇടയിൽ ഭരണകൂടങ്ങൾക്കെതിരെ അസ്വസ്ഥത പുകയുമ്പോൾ ഇന്ത്യക്കെതിരെ തിരിയുക എന്നത് കാലാകാലങ്ങളായി ഇക്കൂട്ടർ ചെയ്യുന്ന ഒരു തന്ത്രമാണ്.

ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ വരുമ്പോൾ കേരളത്തിലെ മാധ്യമ അവതാരകർ സംഘ്പരിവാറുകാർ ഞങ്ങളെ തെറിവിളിക്കുന്നെ, ഫേക്ക് ക്രിസ്ത്യൻ ID എന്നൊക്കെ  വിളിച്ചുകൂവുന്നതുപോലെ ചൈനയും പാകിസ്ഥാനും ഇന്ത്യ ഭീഷണിപ്പെടുത്തുന്നെ എന്നങ്ങു വെച്ച് കാച്ചും. അതോടെ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ സാധിക്കും.

ചൈനയിലെ  മുസ്ലിം ഭൂരിപക്ഷ മേഖലയായ  Xinjiang  ൽ  മത സ്വാതന്ത്ര്യത്തിനും കൂടുതൽ സ്വയം ഭരണത്തിനും വേണ്ടിയുള്ള മുറവിളി ഉയരുമ്പോൾ ചൈന അയൽ രാജ്യങ്ങളുമായി  പ്രശ്നങ്ങൾ ഉണ്ടാക്കും. ഒന്നെങ്കിൽ ജപ്പാന് നേരെ അല്ലെങ്കിൽ ഫിലിപ്പൈൻസ് അതുമല്ലെങ്കിൽ വിയറ്റ്നാം.

ഇന്ത്യ സാധാരണ ഗതിയിൽ ചൈനയുമായി കൊമ്പു കോർക്കാൻ പോകാറില്ല. കഴിയുന്നതും ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കാറ്. പക്ഷെ ഇത്തവണ പണി പാളി. ഇന്ത്യ ചൈനയെ നേരിടാൻ തന്നെ ഉറപ്പിച്ചു. ഇപ്പോൾ ഈ വിഷയത്തിൽ നിന്ന് എങ്ങനെയും ഊരേണ്ട ബാധ്യത ചൈനക്കാണ്.

ഇന്ത്യയുടെ  ഒരിഞ്ചു ഭൂമി വിട്ടു കൊടുക്കില്ല. അതും കൂടാതെ ഭൂട്ടാനെയും തൊടാനും സമ്മതിക്കില്ല. ഇന്ത്യയുടെ നയം വ്യക്തമാണ്. യുദ്ധം എന്ന് കേൾക്കുമ്പോൾ ഇന്ത്യ പിന്മാറും എന്നാണ് ചൈന കരുതിയത്. പക്ഷെ ഭരണം  മാറി എന്ന കാര്യം അവർ മറന്നു പോയി. സമാധാനമെങ്കിൽ സമാധാനം യുദ്ധമെങ്കിൽ യുദ്ധം എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ ചൈനാക്കാന് ഏറ്റവും വലിയ വെല്ലുവിളി. യുദ്ധമുണ്ടായാൽ അതിൽ ഇന്ത്യ ചൈനയെ ശക്തമായി എതിർത്താൽ തകർന്നു തരിപ്പണമാകുന്നത് ചൈന ഊതിപ്പെരുപ്പിച്ച സൈനിക ശക്തിയായിരിക്കും.

ഇസ്രയേലിന്റെ സ്പെഷ്യൽ ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ സൈനികരുടെ മുമ്പിൽ പിടിച്ചു നില്ക്കാൻ ചൈന പാടുപെടും. പർവത മേഖലകളിൽ യുദ്ധം ചെയ്തു ഏറെ അനുഭവ സമ്പത്തുള്ള  ഇപ്പോൾ കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ  ചൈനക്കെതിരെ വിന്യസിച്ചാൽ തന്നെ ചൈനയുടെ കാര്യം പോക്കാണ്.

ഇന്ത്യയുടെ ആർമി ചീഫ് പ്രഖ്യാപിച്ചു കഴിഞ്ഞു, കിഴക്കുനിന്നും  പടിഞ്ഞാറുനിന്നും ഇന്ത്യക്കകത്തെ പരനാറികളിൽനിന്നും ഒരുമിച്ചു ആക്രമണം ഉണ്ടയാലും അത് നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന്.

ഇന്ത്യയുമായി  യുദ്ധം ചെയ്യുന്നതിന് മുമ്പ്  ചൈന ഓർക്കേണ്ട ഒരു കാര്യം 4 ചൈനീസ് സൈനികർക്കു തുല്യമാണ് ഒരു ഇന്ത്യൻ സൈനികൻ. ഇന്ത്യൻ സൈനികരുടെ കരുത്തും, ഇന്ത്യയുടേയും ഇസ്രയേലിന്റെയും സാങ്കേതിക മികവുകൂടിയാകുമ്പോൾ ചൈനക്ക് നാണക്കേട് മാത്രമാകും ഇന്ത്യക്കെതിരെയുള്ള  യുദ്ധം കഴിയുമ്പോൾ ഉണ്ടാകുക.

കേരളത്തിലെ സഖാക്കൾ ഒരു കാര്യത്തിൽ തയ്യാറായി ഇരിക്കുക. ഇന്ത്യയുമായി  യുദ്ധം ഉണ്ടായാൽ ചൈനീസ് പട്ടളക്കാർക്ക് ഒത്തിരി രക്തം വേണ്ടി വരും. നിങ്ങളിലാണ് അവർക്കു പ്രതീക്ഷ. അവരെ നിരാശരാക്കരുത

ഇസ്രായേൽ ചരിത്രവും , ഇന്ത്യ- ഇസ്രായേൽ ബന്ധവും

ഇസ്രായേൽ ചരിത്രവും , ഇന്ത്യ- ഇസ്രായേൽ ബന്ധവും
……………………………………………………………………….
ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. "നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും".
അബ്രഹാമിന്റെ മകൻ ഇസഹാക്കും, ഇസഹാക്കിന്റെ മകൻ യാക്കോബും, യാക്കോബിന്റെ 12 മക്കളും...അങ്ങനെ ആ തലമുറ വലിയ ജനതയായി മാറി. ഒരു വാഗ്ദത്തഭൂമി അവർക്കായി ദൈവം ഒരുക്കി. കാനാൻ ദേശം എന്നറിയപ്പെട്ട ആ ദേശത്തേക്കു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ ദൈവം ഈജിപ്തിലെ അടിമത്വത്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നു.
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആ ജനത ഇസ്രയേലിയർ എന്നറിയപ്പെടുന്നു. അവർക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമി ഇസ്രായേൽ എന്നും അറിയപ്പെടുന്നു. ബൈബിളിൽ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രായേല്യരെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണിത്.

യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോർദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയിൽ നിന്ന് AD 72 ഓടെ തദ്ദേശീയരായ ജൂതന്മാരിൽ ഭൂരിപക്ഷവും പേർക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാർ മാത്രം സ്വന്തം ദേശമായ പാലസ്തീനയിൽ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു.

എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയിൽ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചേക്കേറി.

വൈകാതെ റോമാ സാമ്രാജ്യം തകർന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതിൽ ജൂതന്മാർ അപ്പോഴും പലസ്തീനയിൽ കഴിഞ്ഞിരുന്നു.
ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാർ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. മോശയും, യേശുവും, കാറൽ മാർക്സും, എൻസ്റ്റീനും എന്തിനു നമ്മുടെ സ്വന്തം സുക്കർ അണ്ണൻ വരെ ജൂതനാണ്. നോബൽ സമ്മാനം കൊടുത്തു തുടങ്ങിയ നാൾ മുതൽ ജൂതന് നോബൽ അവാർഡ് ഇല്ലാത്ത വർഷങ്ങൾ വിരളമായിരുന്നു.

ഹിറ്റ്ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളിൽ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങൾക്കു തങ്ങളുടെ പൂർവിക ഭൂമിയായ പലസ്തീനിൽ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേൽ എന്ന രാജ്യത്തിൻറെ ഉദയത്തിൽ കലാശിച്ചു. ജൂതന്മാരുടെ പഴയ പാലസ്തീന ആയിരുന്നില്ല 1948 ലെ പാലസ്തീന. പാലസ്തീന ഏതാണ് പൂർണമായും അറബികളുടെ കൈവശമായിരുന്നു. പലായനം ചെയ്യാതെ അവശേഷിച്ചിരുന്ന ജൂതന്മാരുടെ തലമുറകൾ മാത്രമായിരുന്നു പലസ്തീനയിൽ ബാക്കി ഉണ്ടായിരുന്നത്.

ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന ജൂതന്മാരുടെ സ്വന്തമായി ഒരു രാജ്യം എന്ന ആവശ്യത്തിന് മുമ്പിൽ ലോക രാജ്യങ്ങൾ ഒന്നടങ്കം നിന്നു. UN ൽ ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി. അന്നത്തെ അറബ് ഭൂരിപക്ഷ പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തിനു മുമ്പ് തന്നെ ജൂതന്മാർ പലസ്തീനിലേക്കു തിരികെ പോകാൻ തുടങ്ങിയിരുന്നു.

ജൂതന്മാരും അറബികളും ഒന്നിച്ചു പലസ്തീനെ എന്ന രാജ്യത്തിൽ കഴിയട്ടെ എന്ന വാദം ഉയർന്നുവന്നെങ്കിലും അതിനെ അംഗീകരിക്കാൻ ജൂതരും അറബികളും തയ്യാറായില്ല. പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാഷ്ട്രം നിർമിക്കുന്നതിനെ അറബ് രാഷ്ട്രങ്ങളെല്ലാം ഒറ്റകെട്ടായി എതിർത്തു.

1948 ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽവന്നതായി പ്രഖ്യാപിച്ചു. ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബാനോന്റെയും സംയുക്ത ആക്രമണം ഇസ്രായേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു.

പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ ജൂതന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു ജൂതന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രായേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
1956 ൽ വീണ്ടും ഇസ്രായേൽ - അറബ് സഖ്യസേന യുദ്ധം ഉണ്ടായി. ഫലം ഒന്ന് തന്നെ. പക്ഷെ ഇത്തവണ ഈജിപ്തിൻൽ നിന്ന് സീനായി മല നിരകളും, സിറിയയിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.

പക്ഷെ യുധാനതാരം പിടിച്ചെടുത്ത ഭൂപ്രദേശങ്ങളൊക്കെ ഇസ്രായേൽ തിരിച്ചുനൽകി.
1967 ൽ വീണ്ടും അറബ് സഖ്യസേന റഷ്യയ്യുടെ പരോക്ഷ പിന്തുണയോടെ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതുവരെ അങ്ങാതിരുന്ന ഇസ്രായേൽ തങ്ങൾക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോൾ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് അറബ് സഖ്യ സൈന്യത്തെ ഇസ്രായേൽ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അതുഭുദമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം.

ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും 6 ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാൻ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, പലസ്തീന്റെയും, ജോർദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു.

യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രായേൽ നിർത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഇസ്രായേൽ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്.

അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973 ൽ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു. അന്നത്തെ ഇസ്രെയേലിന്റെ തിരിച്ചടിയിൽ നിന്ന് കര കയറാൻ ആ രാജ്യങ്ങൾക്കു ഇന്നും ആയിട്ടില്ല. അമ്മാതിരി അടിയാണ് കൊടുത്ത്.
ചുരുക്കം പറഞ്ഞാൽ 1948 ൽ പലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രായേൽ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ പലസ്തീന്റെ മുഴുവൻ ഭാഗവും ഈജിപ്തിന്റെയും ജോർദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി.

ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാകില്ല എന്ന തിരിച്ചറിവിൽ എത്തി അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. ജോർദാൻ രാജാവ് ഇസ്രായേൽ സന്ദർശിച്ചു. 1948 ൽ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീൻ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസ യിലുമായി ഒതുങ്ങി.
1992 ൽ ഇസ്രായേൽ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു.

ഇപ്പോഴത്തെ ഇസ്രേയേൽ പലസ്തീൻ തർക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലമെങ്കിൽ ജൂത പള്ളി നിർമിക്കുകയും ചെയ്താൽ മാത്രമേ ഇസ്രായേൽ എന്ന രാഷ്ട്രം അതിന്റെ പൂർണ അർത്ഥത്തിൽ നിലവിൽ വരൂ എന്ന് ജൂതന്മാർ കരുതുന്നു. ജൂതന്മാർക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകൾ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് തകർത്ത ആ പള്ളി പുനര്നിര്മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം.

ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീൻ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തർക്ക വിഷയം.

ബൈബിളിൽ ഇസ്രയേലിനെ (കാനാൻ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭുഭൂമിയിൽ നിന്നാണ് ഇസ്രായേൽ വളർന്നത്. ലോകത്തെ ഏറ്റവും മികച്ച കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഇസ്രയേലിന്റേതാണ്. മരുഭൂമിയിൽ കൃഷി ചെയ്തു വിജയിക്കാൻ വേണ്ട വൈദഗ്ധ്യം ഇസ്രായേലിനു മാത്രമാണ് ഉള്ളത്.

മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂര്ണമാകില്ല. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും അപകടകാരികളുമായ ചാര സംഘടനാ ഏതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളൂ..മൊസാദ്. 1972 ലെ മ്യൂണിക് ഒളിംപിക്സിൽ ഇസ്രയേലിന്റെ 5കായിക താരങ്ങളെ വധിച്ചപ്പോൾ ലോകം ഞെട്ടി. അതിനു ഉത്തരവാദികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി കണ്ടുപിടിച്ചു മൊസാദ് ഇല്ലായ്മ ചെയ്തു. മൊസാദ് ഓരോരുത്തരെ കൊല്ലുന്നതിനു തൊട്ടു മുമ്പ് അവരവരുടെ വീടുകളിൽ ഒരു റീത്തും കൂടെ ഒരു സന്ദേശവും എത്തിയിരുന്നു " A REMAINDER, WE DO NOT FORGET OR FORGIVE”.

ഇന്ത്യ- ഇസ്രായേൽ ബന്ധം
.....................................................

ക്രിസ്തുവര്ഷത്തിനു മുമ്പ് തന്നെ ജൂതന്മാരുമായി ഇന്ത്യക്കു ബന്ധം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. AD 72 ൽ തങ്ങളുടെ ദേശത്തു നിന്ന് ജൂതന്മാർ പീഡനങ്ങൾ നേരിട്ടപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കവർ ചേക്കേറി. നമ്മുടെ സ്വന്തം കൊച്ചിയിലേക്കും അവരിൽ ചിലർ എത്തി . കാലക്രമേണ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവർ പല കാലഘട്ടങ്ങളിൽ വന്നു ചേർന്നു.

ലോകത്തിന്റെ പല ഭാഗങ്ങളി ചേക്കേറിയ ജൂതന്മാര്ർക് എല്ലായിടത്തുനിന്നും പീഡനങ്ങൾ ഏൽക്കേണ്ടിവന്നു, ഇന്ത്യയിൽ നിന്നൊഴികെ. ഇന്ത്യയിലെ ഭരണാധികാരികൾ ജൂതന്മാരെ സംരക്ഷിച്ചു. അതിന്റെ കടപ്പാടും നന്ദിയും ഇസ്രായേലിനു ഇന്ത്യ എന്ന രാജ്യത്തോട് എന്നുമുണ്ട്.
പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിന് ഇന്ത്യ എതിർത്തിരുന്നെകിലും ഇസ്രായേൽ നിലവിൽ വന്നു വൈകാതെ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു. 1953 ൽ മുംബയിൽ ഇസ്രയേലിന്റ ഈയൊരു കോൺസുലേറ്റ് തുറക്കാനും അനുമതി നൽകി. പക്ഷെ 1992 ൽ മാത്രമാണ് ഇന്ത്യയും ഇസ്രയേലുമായുള്ള പൂര്ണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്..

എന്തായിരിക്കാം ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന് തടസ്സമായി നിന്നത്?

ഇന്ത്യ പരമ്പരാഗതമായി പലസ്തീനെ പിന്തുണച്ചുപോന്നതിനു കാരണം എന്തായിരുന്നിരിക്കാം?

അറബ് രാഷ്ട്രങ്ങളെ വെറുപ്പിച്ചു ഇസ്രായേലിനു പിന്തുണ കൊടുത്താൽ എണ്ണ കിട്ടില്ല എണ്ണ തിരിച്ചറിവാണ് പ്രധാനമായും ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് തടസ്സമായി നിന്നതു. ഇസ്രയേലിന്റെ അമേരിക്കൻ ചായ്‌വും, ഇന്ത്യയുടെ മിത്രമായിരുന്ന ഈജിപ്തുമായുള്ള ഇസ്രയേലിന്റെ ശത്രുതയുമെല്ലാം കാരണമായിട്ടുണ്ട്.

പക്ഷെ രഹസ്യമായി ഇന്ത്യയും ഇസ്രേയലുമായുള്ള സഹകരണം ഉണ്ടായിരുന്നു. 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനോട് ആയുധങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. മൊസാദും ഇന്ത്യൻ ചാര സംഘടനയായ റോയും പരസ്പ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നു.

പാകിസ്താന്റെ ആണവപരീക്ഷണ കേന്ദ്രങ്ങൾ തകർക്കാൻ മൊസാദും റോയും യും പദ്ധതി തയ്യാറാക്കിയിരുന്നു എന്നും അവസാന നിമിഷം മൊറാർജി ദേശായി ആണ് എ പദ്ധതി വേണ്ടെന്നു വെച്ചതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ പദ്ധതി നടപ്പായിരുന്നെങ്കിൽ ഇന്നും പാകിസ്ഥാൻ ഒരു ആണവ രാജ്യമാകുമായിരുന്നില്ല.

കാർഗിൽ യുദ്ധ സമയത്തു അമേരിക്ക ഇന്ത്യക്കു സഹായം നിഷേധിച്ചപ്പോൾ ഇന്ത്യക്കു ആയുധങ്ങൾ നൽകിയത് ഇസ്രായേൽ ആണ്. ഇന്ത്യയുടെ സൈനിക പരീക്ഷങ്ങളിൽ ഇസ്രായേൽ സ്ഥിരം പങ്കാളികളാണ്. എന്തിനു IPS ട്രെയിനികൾക്കു വരെ ഇസ്രായേലിൽ പരിശീലനം നൽകുന്നു.

കൃഷിയിലും ജലസേചനത്തിലും വൻ കുതിച്ചു ചാട്ടം നടത്തിയ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കാൻ പോകുന്നു. ഇസ്രേയലുമായുള്ള ഇന്ത്യയുടെ അതിശക്തമായ ബന്ധം പാകിസ്ഥാനും ചൈനക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്.
ഒരു ഇന്ത്യൻ പ്രധാന മന്ത്രി ആദ്യമായാണ് ഇസ്രായേൽ സന്ദർശിക്കുന്നത് എന്ന് തത്വത്തിൽ പറയാമെങ്കിലും ഇന്ത്യയും ഇസ്രേയലും തമ്മിലുള്ള ബന്ധം പണ്ടുമുതലേ അതിശക്തമാണ്.

ഇസ്രയേലിന്റെ ശക്തി ലോകരാഷ്ട്രങ്ങൾക്കും അറിയാം. അവരെ ചൊറിയാൻ പോയാലുള്ള അനുഭവം വിവരിക്കേണ്ടല്ലോ. ഇന്ത്യ ഇസ്രയേലുമായി സഹകരിക്കുന്നതിനെ എതിർക്കുന്നവർ ചൈന ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നു എന്ന കാര്യം മറക്കരുത്.

ഇന്ത്യക്കു ഇസ്രെയേലിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്. രണ്ടു രാജ്യങ്ങളും ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഇന്ത്യ പക്ഷെ ശത്രുക്കളുടെ പല തരത്തിലുള്ള അക്രമങ്ങളെയും കണ്ടില്ല എന്ന് നടിച്ചു ക്ഷമിക്കുന്നു. ഇസ്രെയേലിന്റെ രണ്ടു സൈനികരെ പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി വധിച്ചപ്പോൾ ഇസ്രായേൽ അതിനു പ്രതികരം ചെയ്തത് ലോകം കണ്ടതാണ്.

ഒരിക്കൽ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോൾ മാത്രമാണ് ഇസ്രായേൽ തിരിച്ചടിച്ചിട്ടുള്ളത്. ഇന്ത്യയും അങ്ങനെ തന്നെ. പക്ഷെ ഇസ്രായേൽ അവർ പിടിച്ചെടുത്ത ശത്രുക്കളുടെ ഭൂമി തിരിച്ചു നൽകിയില്ല. ഇന്ത്യക്കു 1971 ലെ യുദ്ധത്തിന് ശേഷം പാകിസ്താന്റെ അധീനതയിലുള്ള കാശ്മീർ മൊത്തത്തിൽ തിരിച്ചുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതാണ് ഇപ്പോഴും നമ്മൾ അനുഭവിക്കുന്നത്.

പലസ്തീനുവേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഒന്നോർക്കണം ഇസ്രയേലിനെ അങ്ങോട്ട് കയറി തോണ്ടാൻ പോയതിന്റെ ഫലമാണ് പലസ്തീൻ ഇപ്പോഴും അനുഭവിക്കുന്നത്.
എന്തായാലും മോദിയുടെ സന്ദർശനം ഇന്ത്യ ഇസ്രായേൽ ബന്ധത്തിൽ പുതിയൊരു നാഴികക്കല്ലാണ്.

സ്നേഹം ദുര്‍ബ്ബലതയോ?

സ്നേഹം ദുര്‍ബ്ബലതയോ?


ഒരു രംഗം.

സ്നേഹിക്കുന്ന പെണ്‍കുട്ടി കൂട്ടുകാരനോടു പറഞ്ഞു, “എന്നോടിഷ്ടമുണ്ടെങ്കില്‍ ഇനി സിഗററ്റ് വലിക്കരുത്.”
അവളുടെ സന്തോഷത്തിനായി അവന്‍ പുകവലി കഷ്ടപ്പെട്ട് ഉപേക്ഷിച്ചു.

മറ്റൊരു രംഗം. ആഫീസ്.

“എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത്?” സഹപ്രവര്‍ത്തകര്‍ തിരക്കി.

“ഞാന്‍ ഇന്ന് ഇത് ധരിക്കണമെന്ന് അവള്‍ക്കു നിര്‍ബ്ബന്ധം. അങ്ങനെയാകട്ടെ എന്നു ഞാനും കരുതി അവള്‍ക്കൊരു സന്തോഷമാകുമല്ലോ”

‘ഇതൊക്കെ ദൗര്‍ബ്ബല്യമല്ലേ?’ എന്നു ചിലര്‍ ചോദിച്ചേക്കാം. പക്ഷേ സ്നേഹത്തില്‍ അത് ദൗര്‍ബ്ബല്യമല്ല. സ്നേഹിക്കുന്ന വൃക്തിയോടുള്ള സ്നേഹം മൂലം വഴിപ്പെടുന്നതാണ് അത്. സ്നേഹത്തില്‍ യുക്തി വന്നാല്‍ അത് ആസ്വാദിക്കാനാവില്ല. സ്നേഹത്തില്‍ സ്നേഹം മാത്രമേയുള്ളൂ. അത് മാത്രമേ ഉണ്ടാകാവൂ.

ഇതേ സ്നേഹം ഇതേ ത്രീവ്രതയോടെ ഈശ്വരനോട് ഉണ്ടായാല്‍, നാം നമ്മുടെ ദുഃഖശീലങ്ങള്‍ ഉപേക്ഷിക്കുക തന്നെ ചെയ്യും. കാരണം, നമ്മെ അഗാധമായി സ്നേഹിക്കുന്ന ഈശ്വരന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കില്ല. ഇതുമൂലമാണ് ഈശ്വരപ്രേമം വികസിക്കുന്നവരില്‍ ദുര്‍ഗുണങ്ങള്‍ കുറയുന്നതും സത്ഗുണങ്ങള്‍ വികസിക്കുന്നതും നാം കാണുന്നത്. ഇത് ദൗര്‍ബ്ബല്യമല്ല. മറിച്ച് സ്നേഹിക്കുന്നവനോടുള്ള സ്നേഹത്തിന്റെ പ്രതികരണമാണ്. കുടുംബത്തില്‍ ഓരോരുത്തര്‍ക്കും സന്തോഷം ഉണ്ടാകത്തക്കവിധം വേണം നമ്മുടെ ജീവിതം. നാം ഈശ്വരനെ സ്നേഹിക്കുന്നുണ്ടോ എന്നുള്ളതിന്റെ തെളിവും ഇതുതന്നെ.

സ്നേഹം കൊണ്ട് വഴിപ്പെടുന്നതും സ്വാര്‍ത്ഥത കൊണ്ട് മെരുങ്ങുന്നതും രണ്ടും രണ്ടു തന്നെ. ആദ്യത്തേതില്‍ ധീരതയാണ് കാരണമെങ്കില്‍ രണ്ടാമത്തേത് ദുര്‍ബ്ബലതയും.

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤

✓ ആയുര്‍വേദം ഉപവാസം അനുവദിച്ചിരിക്കുന്നത്‌ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവുള്ളവനു മാത്രമാണ്. അവര്‍ക്ക് മാത്രമാണ് ആരോഗ്യത്തെ ബാധിക്കാതെ അന്നം ഉപേക്ഷിക്കാന്‍ സാധിക്കുക.  അല്ലാതെ സാര്‍വ്വലൌകികമായി എല്ലാവര്‍ക്കും എടുത്തുപയോഗിക്കാനുള്ളതല്ല ഉപവാസം.

✓ വിരോധം വരുമ്പോള്‍ ഉപവാസം ഒട്ടും പാടില്ല. എതിരാളിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇന്ന് ഉപവാസം ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെടുന്നത്.  ഭാര്യയെ പേടിപ്പിക്കാന്‍ ഭര്‍ത്താവിന്‍റെ ഉപവാസം. ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ഭാര്യയുടെ ഉപവാസം. ഭരണകൂടത്തെ പേടിപ്പിക്കാന്‍ സമരക്കാരുടെ ഉപവാസം. ആക്റ്റിവിസ്റ്റുകളുടെ ഉപവാസം.

✓ പലരും ചെയ്യുന്നുണ്ട്. ഭൂരിപക്ഷവും ചെയ്യുന്നുണ്ട്. മഹാന്മാര്‍ ചെയ്യുന്നുണ്ട്. എന്നതു കൊണ്ട് ആയുര്‍വേദാചാര്യന്‍മാര്‍ അതൊന്നും അംഗീകരിച്ചിട്ടില്ല. ആചാര്യന്മാരുടെ വാക്കുകളാണ് ഈ ഉരുവിടലുകള്‍.  ഗാന്ധിജി ഉള്‍പ്പടെ പോയ വഴി ആരോഗ്യശാസ്ത്രത്തിനു വിരുദ്ധമാണ്. അദ്ദേഹം പിന്തുടര്‍ന്ന അന്നം ഉപേക്ഷിക്കലിന്‍റെ വഴി ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ചേര്‍ന്നതായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഔന്നത്യത്തേയും മഹാത്മാവെന്ന അവസ്ഥയേയും പരിപൂര്‍ണ്ണമായി ബഹുമാനിച്ചുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്.  മഹാന്മാര്‍ തെറ്റ് ചെയ്‌താല്‍ അത് തെറ്റല്ലാതാവുകയും അതിനെ അനുകരിക്കാന്‍ ജനത തയാറാവുകയും ചെയ്യും. അപ്പോഴാണ്‌ തെറ്റുകള്‍ ചെയ്യുന്ന ജനതയെക്കാള്‍ അപകടങ്ങളില്‍ മഹാന്മാരുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന ജനത പതിക്കുന്നത്.

✓ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവില്ലാത്തവര്‍ അന്നം ഉപേക്ഷിച്ചു ഉപവസിക്കാന്‍ പോകരുത്.  അത് രോഗങ്ങള്‍ ഉണ്ടാക്കും.

നല്ല അറിവുകൾ

നല്ല അറിവുകൾ
1. PAN - permanent account number.
2. PDF - portable document format.
3. SIM - Subscriber Identity Module.
4. ATM - Automated Teller machine.
5. IFSC - Indian Financial System Code.
6. FSSAI(Fssai) - Food Safety & Standards Authority of India.
7. Wi-Fi - Wireless fidelity.
8. GOOGLE - Global Organization Of Oriented Group Language Of Earth.
9. YAHOO - Yet Another Hierarchical Officious Oracle.
10. WINDOW - Wide Interactive Network Development for Office work Solution.
11. COMPUTER - Common Oriented Machine. Particularly United and used under Technical and Educational Research.
12. VIRUS - Vital Information Resources Under Siege.
13. UMTS - Universal Mobile Telecommunicati ons System.
14. AMOLED - Active-matrix organic light-emitting diode.
15. OLED - Organic light-emitting diode.
16. IMEI - International Mobile Equipment Identity.
17. ESN - Electronic Serial Number.
18. UPS - Uninterruptible power supply.
19. HDMI - High-Definition Multimedia Interface.
20. VPN - Virtual private network.
21. APN - Access Point Name.
22. LED - Light emitting diode.
23. DLNA - Digital Living Network Alliance.
24. RAM - Random access memory.
25. ROM - Read only memory.
26. VGA - Video Graphics Array.
27. QVGA - Quarter Video Graphics Array.
28. WVGA - Wide video graphics array.
29. WXGA - Widescreen Extended Graphics Array.
30. USB - Universal serial Bus.
31. WLAN - Wireless Local Area Network.
32. PPI - Pixels Per Inch.
33. LCD - Liquid Crystal Display.
34. HSDPA - High speed down-link packet access.
35. HSUPA - High-Speed Uplink Packet Access.
36. HSPA - High Speed Packet Access.
37. GPRS - General Packet Radio Service.
38. EDGE - Enhanced Data Rates for Globa Evolution.
39. NFC - Near field communication.
40. OTG - On-the-go.
41. S-LCD - Super Liquid Crystal Display.
42. O.S - Operating system.
43. SNS - Social network service.
44. H.S - HOTSPOT.
45. P.O.I - Point of interest.
46. GPS - Global Positioning System.
47. DVD - Digital Video Disk.
48. DTP - Desk top publishing.
49. DNSE - Digital natural sound engine.
50. OVI - Ohio Video Intranet.
51. CDMA - Code Division Multiple Access.
52. WCDMA - Wide-band Code Division Multiple Access.
53. GSM - Global System for Mobile Communications.
54. DIVX - Digital internet video access.
55. APK - Authenticated public key.
56. J2ME - Java 2 micro edition.
57. SIS - Installation source.
58. DELL - Digital electronic link library.
59. ACER - Acquisition Collaboration Experimentation Reflection.
60. RSS - Really simple syndication.
61. TFT - Thin film transistor.
62. AMR- Adaptive Multi-Rate.
63. MPEG - moving pictures experts group.
64. IVRS - Interactive Voice Response System.
65. HP - Hewlett Packard.

Do we know actual full form of some words???
66. News paper =
North East West South past and present events report.
67. Chess =
Chariot, Horse, Elephant, Soldiers.
68. Cold =
Chronic Obstructive Lung Disease.
69. Joke =
Joy of Kids Entertainment.
70. Aim =
Ambition in Mind.
71. Date =
Day and Time Evolution.
72. Eat =
Energy and Taste.
73. Tea =
Taste and Energy Admitted.
74. Pen =
Power Enriched in Nib.
75. Smile =
Sweet Memories in Lips Expression.
76. etc. =
End of Thinking Capacity
77. OK =
Objection Killed
78. Or =
Orl Korec (Greek Word)
79. Bye =♥
Be with you Everytime.

Thursday, 13 April 2017

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള  ഹിന്ദു മതത്തിലെ
ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

🔺 ചോദ്യം
"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?

🔻ഉത്തരം
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം അതാണ് മതം

🔺ചോദ്യം
 "മതസ്ഥാപകനണ്ടോ" ?

🔻ഉത്തരം
ഉണ്ട് . സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്

🔺 ചോദ്യം
"ഒരു മത ഗ്രന്ഥമുണ്ടോ?

🔻ഉത്തരം
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം 📖

☀ ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. 🚩

☀ ഹിന്ദു മതത്തില് എല്ലാം ഉണ്ട്  ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല .
എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .

അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .

സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

" ഒരു മതം സത്യമാണെങ്കില്
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്
ഹിന്ദു മതം എത്രത്തോളം എന്റെതാണോ ,
അത്രത്തോളം നിങ്ങളുടെതുമാണ് " 📖

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം

🚩വേദങ്ങൾ(ശ്രുതി)

--------------------

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

----------------------------------------------

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

---------------------------------------------

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

----------------------------------------------

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം
__________
🚩ഉപനിഷത്(ശ്രുതി)
---------------------------------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

--------------------------------------------
🚩ദശോപനിഷത്തുക്കള്‍-
--------------------------------------------

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

--------------------------------------------
🚩ഷഡ്ദര്‍ശനങ്ങൾ
--------------------------------------------

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)

-----------------------

🚩പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍

-----------------------
🚩 അഷ്ടാദശപുരാണങ്ങൾ
---------------------------

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
-------------------
🚩ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------

🚩രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------

🚩മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍.

----------------

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

---------------------------------------
🚩ശ്രീമദ് ഭഗവത് ഗീത
--------------------------------------

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ... 🚩