Friday, 14 July 2017

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤

✓ ആയുര്‍വേദം ഉപവാസം അനുവദിച്ചിരിക്കുന്നത്‌ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവുള്ളവനു മാത്രമാണ്. അവര്‍ക്ക് മാത്രമാണ് ആരോഗ്യത്തെ ബാധിക്കാതെ അന്നം ഉപേക്ഷിക്കാന്‍ സാധിക്കുക.  അല്ലാതെ സാര്‍വ്വലൌകികമായി എല്ലാവര്‍ക്കും എടുത്തുപയോഗിക്കാനുള്ളതല്ല ഉപവാസം.

✓ വിരോധം വരുമ്പോള്‍ ഉപവാസം ഒട്ടും പാടില്ല. എതിരാളിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇന്ന് ഉപവാസം ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെടുന്നത്.  ഭാര്യയെ പേടിപ്പിക്കാന്‍ ഭര്‍ത്താവിന്‍റെ ഉപവാസം. ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ഭാര്യയുടെ ഉപവാസം. ഭരണകൂടത്തെ പേടിപ്പിക്കാന്‍ സമരക്കാരുടെ ഉപവാസം. ആക്റ്റിവിസ്റ്റുകളുടെ ഉപവാസം.

✓ പലരും ചെയ്യുന്നുണ്ട്. ഭൂരിപക്ഷവും ചെയ്യുന്നുണ്ട്. മഹാന്മാര്‍ ചെയ്യുന്നുണ്ട്. എന്നതു കൊണ്ട് ആയുര്‍വേദാചാര്യന്‍മാര്‍ അതൊന്നും അംഗീകരിച്ചിട്ടില്ല. ആചാര്യന്മാരുടെ വാക്കുകളാണ് ഈ ഉരുവിടലുകള്‍.  ഗാന്ധിജി ഉള്‍പ്പടെ പോയ വഴി ആരോഗ്യശാസ്ത്രത്തിനു വിരുദ്ധമാണ്. അദ്ദേഹം പിന്തുടര്‍ന്ന അന്നം ഉപേക്ഷിക്കലിന്‍റെ വഴി ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ചേര്‍ന്നതായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഔന്നത്യത്തേയും മഹാത്മാവെന്ന അവസ്ഥയേയും പരിപൂര്‍ണ്ണമായി ബഹുമാനിച്ചുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്.  മഹാന്മാര്‍ തെറ്റ് ചെയ്‌താല്‍ അത് തെറ്റല്ലാതാവുകയും അതിനെ അനുകരിക്കാന്‍ ജനത തയാറാവുകയും ചെയ്യും. അപ്പോഴാണ്‌ തെറ്റുകള്‍ ചെയ്യുന്ന ജനതയെക്കാള്‍ അപകടങ്ങളില്‍ മഹാന്മാരുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന ജനത പതിക്കുന്നത്.

✓ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവില്ലാത്തവര്‍ അന്നം ഉപേക്ഷിച്ചു ഉപവസിക്കാന്‍ പോകരുത്.  അത് രോഗങ്ങള്‍ ഉണ്ടാക്കും.

No comments:

Post a Comment