അദ്‌ഭുത ഇന്ത്യ
@ ഇന്ത്യയിൽ, പെൺകുട്ടികളെ പഠിപ്പിക്കാൻ പത്തു കാശ് ചെലവാക്കില്ല , കെട്ടിച്ചു വിടാൻ എത്ര വേണമെങ്കിലും ഇറക്കും .
@ ഇന്ത്യയിൽ, പോലീസുകാരനെ കണ്ടാൽ പേടിയാണ്, സുരക്ഷിതത്വമല്ല തോന്നുക .
@ ഇന്ത്യയിൽ, സ്ത്രീധനമെന്ന സാമൂഹിക തിന്മയെപ്പറ്റി 1500 വാക്കുകളിൽ ഘോരഘോരമെഴുതി I A S വാങ്ങുന്നവർ അടുത്ത കൊല്ലം പത്രപ്പരസ്യമിടും , ഒരു കോടിയെങ്കിലും സ്ത്രീധനം കിട്ടാൻ .
@ ഇന്ത്യക്കാർ വളരെ ലജ്ജാശീലരും മിതഭാഷികളും സംരക്ഷിതരുമാണ് . പക്ഷെ , എണ്ണത്തിൽ 121 കോടി ആയി എന്ന് മാത്രം .
@ ഇന്ത്യയിൽ , വരവീഴാത്ത ഗൊറില്ല ഗ്ലാസ്സുള്ള സ്മാർട് ഫോണിലും സ്‌ക്രീൻ ഗാർഡ് ഒട്ടിയ്ക്കും . പക്ഷെ , തലയിൽ ഹെൽമെറ്റ് വയ്ക്കില്ല .
@ ഇന്ത്യയിൽ, പേരിനെക്കാൾ പ്രധാനം പേരിനൊപ്പം വരുന്ന ജാതിയാണ് .
@ ഇന്ത്യയിൽ, എല്ലാർക്കും തിരക്കാണ് . ആരും സമയത്തിന് എത്തുകയും ഇല്ല .
@ ഇന്ത്യയിൽ , മോശം സിനിമകൾ കളക്ഷൻ റിക്കാർഡുകൾ ഭേദിയ്ക്കും .
@ ഇന്ത്യയിൽ , മേരി കോം ആയി അഭിനയിച്ച പ്രിയങ്ക ചോപ്രയ്ക്ക് മേരി കോം ജീവിതകാലം മുഴുവൻ സമ്പാദിച്ചതിനെക്കാളും പ്രതിഫലം കിട്ടും .
@ ഇന്ത്യയിൽ, അപരിചിതരോട് സംസാരിയ്ക്കുന്നതു പോലും അപകടകരമാണ് . പക്ഷെ , അപരിചിതനെ / യെ കല്യാണം കഴിയ്ക്കും .
@ ഇന്ത്യയിൽ, ഗീതയ്ക്കും , ഖുർആനും വേണ്ടി തമ്മിലടിച്ചു ചാവും . പക്ഷെ , ജീവിതത്തിൽ ഒരിക്കലും അത് വായിച്ചു നോക്കില്ല .
@ ഇന്ത്യയിൽ , കാലിൽ ഇടുന്ന ചെരുപ്പ് എയർ കണ്ടീഷൻ ഷോറൂമിൽ വിൽക്കും, ഭക്ഷ്യ പദാർത്ഥങ്ങൾ റോഡരികിലെ ഓടയുടെ മുകളിലും.
@ ഇന്ത്യയിൽ ,
ദാര്യദ്ര്യത്തിൽ നിന്നും എന്നെ കാക്കണേ എന്നുപ്രാർത്ഥിക്കുകയും,
എന്നാൽ റേഷൻകാർഡ് ദാര്യദ്യ്രത്തിലാക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്നു .
ഈ ജനതയെ എന്തു
ചെയ്യണം .... 🤔🤔🤔
No comments:
Post a Comment