Saturday, 4 March 2017

SOMNATH TEMPLE

HINDUISM - SOMNATH TEMPLE

ഇത് കാണുംപോൾ എന്താണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? സത്യത്തിൽ മഹാദേവന്റെ മധുര പ്രതികാരമോർത്ത് മനസ്സ് നിറഞ്ഞു ഉറക്കെ ഉറക്കെ ചിരിക്കണം..

1951ലാണ് ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജുനാഗഡിലുള്ള സോമനാഥ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം പൂർത്തിയായത്.
1024ൽ വന്ന മുഹമ്മദ് ഗസ്‌നി മുതൽ 1707ൽ അധികാര മൊഴിഞ്ഞ ഔറംഗസേബ് വരെയുള്ള ഇസ്‌ലാമിക ഭരണാധികാരി കളാൽ 17 തവണ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും അത്ര തന്നെ തവണ പുനരുദ്ധരിക്ക പ്പെടുകയും ചെയ്ത അനശ്വര ക്ഷേത്രമാണ് സോമനാഥം.
1665ൽ ക്ഷേത്രം തകർത്ത് തരിപ്പണ മാക്കിയിട്ടും തൃപ്തി വരാതെ, ഇനിയൊരിക്കൽ കൂടി പുനർനിർമിക്കാൻ പ്രദേശത്തെ ഹിന്ദുക്കൾ ശ്രമിച്ചാൽ ഒരു മൺതരി പോലും ബാക്കി വെയ്ക്കാതെ ക്ഷേത്ര നഗരിയായ പ്രഭാസ് പട്ടണത്തെ തന്നെ ഇല്ലായ്മ ചെയ്തു കളയേണ്ടതാണ് എന്ന്, 1702ൽ ഔറംഗസേബ് കൽപ്പന പുറപ്പെടുവിക്കുക പോലും ചെയ്തിരുന്നു.
1947ൽ ബ്രിട്ടീഷ് രാജ് അവസാനിച്ചപ്പോൾ പാകിസ്‌‌ഥാനോടൊപ്പം ചേരാൻ തീരുമാനിച്ച ബാബി നവാബിനെതിരെ കലാപം ചെയ്ത ജുനാഗഡിലെ ജനങ്ങൾക്ക് ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ നൽകിയ ഉറപ്പ് അന്ന് തകർക്കപ്പെട്ട ആ സോമനാഥ ക്ഷേത്രം ഇന്ത്യൻ ഗവൺമെന്റ് തന്നെ പുനർനിർമിച്ചു നൽകും എന്നതായിരുന്നു.
പാകിസ്ഥാനുമായി ഒരു കരയതിർത്തി പോലും പങ്കിട്ടിരുന്നില്ലാത്ത ജുനാഗഡിനെ, കടൽ മാർഗ്ഗം തങ്ങൾക്ക് പാകിസ്ഥാനുമായി ബന്ധപ്പെടാമല്ലോ എന്ന വാദത്തിൽ പാകിസ്ഥാനോട് ചേർത്ത് നവാബ് മഹബത്ത് ഖാൻജി മൂന്നാമൻ ഉടമ്പടിയിൽ ഏർപ്പെട്ടപ്പോൾ, അതിനെതിരെ ജുനാഗഡിന്റെ ആകെ ജനസംഘ്യയുടെ 96% വരുന്ന ഹിന്ദുക്കൾ പ്രക്ഷോഭത്തിനിറങ്ങുക യാണുണ്ടായത്.
നവാബിന്റെ തീരുമാനം തങ്ങൾക്ക് ബാധകമല്ലെന്നും, തങ്ങൾ ഇന്ത്യയുടെ തന്നെ ഭാഗമാണെന്നും പ്രഖ്യാപിച്ച മംഗ്രോളിലും മാനവദാറിലും ബബരിയാവാദിലു മൊക്കെ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ ജുനാഗഡി ജനതയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ നൽകി.
അണ പൊട്ടിയ ജന രോഷത്തിനെതിരെ പിടിച്ചു നിൽക്കാനാവാത്ത നവാബിന് അധികം വൈകാതെ തന്നെ പാകിസ്ഥാനിലേക്ക് ഓടി പോവേണ്ടി വന്നു.
1947 നവംബർ 12ന് ജുനാഗഡ് സന്ദർശിച്ച സർദാർ പട്ടേൽ അവിടെ വെച്ച് സോമനാഥ ക്ഷേത്ര നിർമ്മാണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1948 ഫെബ്രുവരിയിൽ നടന്ന ഹിത പരിശോധനയിൽ ജുനാഗഡിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗ മാവാനുള്ള തീരുമാനം ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തുടർന്ന് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായി സർദാർ പട്ടേലും കെ.എം. മുൻഷിയും അടങ്ങുന്ന സംഘം മഹാത്മാ ഗാന്ധിയെ സന്ദർശിക്കുക യുണ്ടായി.
പദ്ധതിക്ക് എല്ലാ വിധത്തിലുള്ള ആശംസകളും അർപ്പിച്ച ഗാന്ധി, അതിൽ പങ്കെടുക്കാൻ അനുവദിക്കുക യാണെങ്കിൽ തനിക്കത് വലിയ അഭിമാനമാവു മെന്ന് വരെ അവരോട് പറഞ്ഞു. എന്നാൽ ക്ഷേത്ര നിർമ്മാണത്തിന്റെ ചിലവ് സർക്കാർ വഹിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് വിയോജിപ്പായിരുന്നു.
ക്ഷേത്രം നിർമ്മിക്കേണ്ടത് ഗവൺമെന്റ് അല്ലെന്നും, രാജ്യത്തെ ഹിന്ദുക്കൾ സ്വന്തം ചിലവിൽ തന്നെ യാണെന്നും, അങ്ങനെ ചെയ്താലേ ജുനാഗഡിലെ ഹിന്ദു ജനതയുടെ സ്വാഭിമാനം വീണ്ടെടുക്കാനാവൂ എന്നും അദ്ദേഹം വാദിച്ചു.
ഗാന്ധിയുടെ നിർദ്ദേശം സ്വീകരിച്ച പട്ടേൽ ക്ഷേത്ര നിർമ്മാണം സർക്കാർ മേൽനോട്ടത്തിൽ നടത്താനും, അതിന് ആവശ്യമായ ചിലവ് രാജ്യത്തെ ഹിന്ദുക്കളിൽ നിന്ന് പിരിച്ചെടുക്കാനും, പദ്ധതിയുടെ നേതൃത്വം ഗാന്ധിയെ തന്നെ ഏൽപ്പിക്കാനും തീരുമാനിച്ചു.
പക്ഷെ ഏതാനും മാസങ്ങൾക്കുള്ളിൽ മഹാത്മാ ഗാന്ധി വെടിയേറ്റു മരിക്കുകയുണ്ടായി. തുടർന്ന് ക്ഷേത്ര നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത പട്ടേൽ, 1950 ഒക്ടോബർ മാസത്തിൽ പഴയ ക്ഷേത്രാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെയും, അവിടെ നിർമിക്കപ്പെട്ടിരുന്ന പള്ളി ഏതാനും കിലോമീറ്ററുകൾ അപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്ന തിന്റെയു മൊക്കെ മേൽനോട്ടം നേരിട്ട് നിർവഹിക്കുകയായിരുന്നു.
അതേ വർഷം ഡിസംബറിൽ പട്ടേൽ കൂടി മരണപ്പെട്ടതോടെ പദ്ധതിയുടെ ഉത്തരവാദിത്വം പൂർണ്ണമായും കെ.എം. മുൻഷിയുടെ ചുമലിലായി.
ജവാഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന മുൻഷിയെ സംബന്ധിച്ചിടത്തോളം ജുനാഗഡിലെ ജനങ്ങൾക്ക് പട്ടേൽ നൽകിയ പ്രതിജ്ഞ നിറവേറ്റുക എന്നത് ഏറ്റവും സന്തോഷകരമായ കർമ്മമായിരുന്നു.
ആ മഹാ മനീഷിയുടെ ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രമാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം യാഥാർഥ്യമായത്.

എന്നാൽ ഗാന്ധിയും പട്ടേലും മരണപ്പെട്ടതോടെ പ്രധാനമന്ത്രി നെഹ്‌റുവിന് ക്ഷേത്ര നിർമ്മാണ ത്തോടുള്ള സമീപനം മാറുകയും ഇഷ്ടക്കേട് മറനീക്കി പുറത്ത് വരികയും ചെയ്തു.

1951ന്റെ തുടക്കത്തിലെ ഒരു മന്ത്രിസഭാ യോഗത്തിനിടെ കെ.എം. മുൻഷിയോട്, "ഡോക്ടർ മുൻഷി, സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കാനുള്ള നിങ്ങളുടെ പദ്ധതിയോട് എനിക്കൊട്ടും യോജിപ്പില്ല. അത് ഹിന്ദു റിവൈവലിസം ആണ്." എന്ന് നെഹ്‌റു തുറന്നടിച്ചു. ഒരക്ഷരം മറുത്ത് പറയാതെ മുൻഷി അന്നാ മന്ത്രിസഭാ യോഗത്തിൽ അക്ഷോഭ്യനായിരുന്നു.
യോഗം പൂർത്തിയാക്കി തന്റെ വസതിയിൽ മടങ്ങിയെത്തിയ ശേഷം സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം എന്ത് കൊണ്ട് പ്രധാനമാണെന്നും, അതിന്റെ നേതൃസ്ഥാനം വഹിക്കുന്നതിൽ തനിക്കെന്ത് കൊണ്ട് ഏറെ അഭിമാനമുണ്ടെന്നും, ആ പദ്ധതി ഹിന്ദു റിവൈവലിസം ആണെങ്കിൽ അത്തരമൊരു ഹിന്ദു റിവൈവലിസം എന്തു കൊണ്ട് ഈ രാജ്യത്തിന് ആവശ്യ മാണെന്നും വിശദീകരിച്ചു കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നെഹ്‌റുവിന് ഒരു നീണ്ട കത്തെഴുതി.
പിന്നീട് "പിൽഗ്രിമേജ് ടു ഫ്രീഡം" എന്ന അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ കത്ത് വായിച്ച വി.പി. മേനോൻ മുൻഷിക്കെഴുതിയത്  "അങ്ങ് മുന്നോട്ടു വെച്ച കാഴ്ചപ്പാടുകൾക്കായി ജീവിക്കാനും, വേണ്ടി വന്നാൽ മരിക്കാനും, വ്യക്തിപരമായി ഞാൻ ഒരുക്കമാണ്" എന്നായിരുന്നു.
അങ്ങനെ നെഹ്രുവിന്റെ എതിർപ്പിനേയും മറികടന്നു കൊണ്ടാണ് ഇച്ഛാശക്തിയുടെ ആളവതാരമായ കെ.എം. മുൻഷി 1951ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്.

പുനർനിർമ്മിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമ്മം നിർവഹിക്കാനായി നിശ്ചയിച്ചിരുന്നത് രാഷ്ട്രപതി യായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിനെ ആയിരുന്നു.

എന്നാൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം മാത്രം പ്രവർത്തിക്കാൻ ബാധ്യസ്ഥനായ രാഷ്ട്രപതിയെ, ഒരു ഹിന്ദു ക്ഷേത്രത്തിലെ വിശ്വാസ പരമായ കർമ്മങ്ങൾക്ക് രാഷ്ട്രത്തിന്റെ പ്രഥമ പൗരൻ നേതൃത്വം നൽകുന്നത് ഭരണഘടനയിലെ മതേതര തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് വാദിച്ച്, ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് നെഹ്‌റു വിലക്കി.

സ്വാതന്ത്രാനന്തര ഭാരതത്തിൽ ആദ്യമായി ഓരോ റംസാൻ മാസത്തിലും ജന്തർ മന്തറിലെ കോൺഗ്രസ് ഓഫീസിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ച് രാജ്യത്ത് 'പൊളിറ്റിക്കൽ ഇഫ്താർ കൾച്ചർ' തുടങ്ങി വെച്ച നെഹ്‌റു, ഉത്തർ പ്രദേശിലെ ദിയോബന്ദ് ദാറുൽ ഉലൂമിന് ഹൈദരാബാദ് നവാബ്‌ നൽകിയിരുന്ന ആയിരം രൂപയുടെ വാർഷിക ഗ്രാന്റ്, ജാമിയത് ഉലൂമിന്റെ പ്രകടമായ മത പക്ഷപാതിത്വത്തത്തെ അവഗണിച്ച് കൊണ്ട്, സർക്കാർ വകയായി തുടർന്നു കൊണ്ടു പോകാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന കാര്യ മന്ത്രാലയത്തിന് കത്തെഴുതിയ അതേ നെഹ്‌റു,

ആ നെഹ്‌റുവാണ് ഒരു ഘട്ടത്തിൽ പാകിസ്താനിടൊപ്പം ചേരുക പോലും ചെയ്ത ജുനാഗഡ് സ്റ്റേറ്റിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റിയ മഹാ നയതന്ത്രത്തിന്റെ ഭാഗമായി പ്രദേശത്തെ ജനങ്ങൾക്ക് നൽകിയൊരു ഉറപ്പ് പാലിക്കുമ്പോൾ മാത്രം രാജ്യത്തിന്റെ മതേതര തത്വങ്ങൾ തകർന്നു പോവുമെന്ന് ആശങ്കപ്പെട്ടത്.

ആ ആശങ്കയിൽ ആത്മാർത്ഥതയുടെ തരിമ്പ് പോലും കാണാത്തത് കൊണ്ടാവണം, നെഹ്രുവിന്റെ വിലക്കിനെ ലംഘിച്ചു കൊണ്ട് ഡോക്ടർ രാജേന്ദ്ര പ്രസാദ് സോമനാഥ ക്ഷേത്രത്തിന്റെ ഉൽഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയും, അവിടുത്തെ ജ്യോതിർലിംഗത്തിന്റെ പ്രാണ പ്രതിഷ്ഠാ കർമ്മം സ്വയം നിർവഹിക്കുകയും ചെയ്തു.

വിവാദമായ ഹിന്ദു കോഡ് ബില്ലിന് അംഗീകാരം നൽകാൻ വിസമ്മതിച്ചത് മുതൽ തന്റെ കണ്ണിലെ കരടായി മാറിയിരുന്ന രാഷ്‌ട്രപതി, തന്റെ അഭിപ്രായം മാനിക്കാതെ ക്ഷേത്ര കർമ്മത്തിൽ പങ്കെടുക്കുക കൂടി ചെയ്തതിലുള്ള നെഹ്രുവിന്റെ അമർഷം, അക്കാലത്തെയൊരു പരസ്യമായ രഹസ്യമായിരുന്നു.

രാജേന്ദ്ര പ്രസാദിന് രാഷ്ട്രപതി പദവിയിൽ രണ്ടാമൂഴം നിഷേധിച്ചു കൊണ്ട് ഉപരാഷ്ട്രപതിയായിരുന്ന എസ്. രാധാകൃഷ്ണനെ ആ സ്ഥാനത്തേക്ക് ഉയർത്താനുള്ള നെഹ്രുവിന്റെ ശ്രമം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഇടപെട്ട് പരാജയ പ്പെടുത്തിയ തൊക്കെ ചരിത്രമാണ്.

അവിടെ നിന്നാണ് നമ്മൾ തുടങ്ങിയത്.
മതേതരത്വ മെന്നത് ഹിന്ദു വിരുദ്ധതയാണ് എന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ഒരു ഭരണാധികാരിയിൽ നിന്ന്.

സോമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിർവഹിക്കാൻ അപേക്ഷിച്ച് കൊണ്ട് തന്നെ സമീപിച്ച ശ്രീമാൻ മുൻഷിയോട് ഡോക്ടർ പ്രസാദ് പറഞ്ഞത്, "ഇതൊരു മുസ്ലിം പള്ളിയുടെയോ ക്രിസ്ത്യൻ ചർച്ചിന്റെയോ ഉത്ഘാടന കർമ്മം ആയിരുന്നെങ്കിലും ഞാൻ സന്തോഷത്തോടെ വരുമായിരുന്നു. എന്തെന്നാൽ നമ്മുടെ രാജ്യത്തിന്റെ മതേതരത്വം മത നിരാസമോ മത നിരപേക്ഷതയോ അല്ല, സർവ്വ മത സമഭാവമാണ്." എന്നായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ കൂടിയായിരുന്ന രാജേന്ദ്ര പ്രസാദ് പറഞ്ഞത് തത്വത്തിൽ കൃത്യവുമായിരുന്നു.
എന്നാൽ പ്രയോഗതലത്തിൽ ഒരിക്കലും ഇന്ത്യൻ മതേതരത്വം അതായിരുന്നില്ല എന്നതാണ് സത്യം.
അത് നഗ്നമായ ന്യൂനപക്ഷ പ്രീണനവും മറയില്ലാത്ത ഭൂരിപക്ഷ താഡനവും ആണെന്നാണ് ആദ്യ പ്രധാനമന്ത്രി മുതൽ നടപ്പാക്കി കാണിച്ചു തന്നത്.*
അത് കൊണ്ടാണ് അന്ന് പോലും ഇഫ്‌താർ വിരുന്നും ദിയോബന്ധ് ഗ്രാന്റുമൊക്കെ തികച്ചും മതേതര മായിരുന്നപ്പോഴും, സോമനാഥ ക്ഷേത്രത്തിലെ ജ്യോതിർലിംഗ പ്രതിഷ്ഠ മാത്രം ഒട്ടുമേ പ്രോത്സാഹിപ്പിക്കരുതാത്ത വർഗ്ഗീയ ചടങ്ങായിരുന്നത്.
ആനന്ദിന്റെ 'ആൾക്കൂട്ടം' എന്ന നോവലിലെ ഒരു കഥാപാത്രം, "നമ്മുടെ അടിമത്തം ഭൗതീകം എന്നതിലുപരി മാനസികമാണ്. ഇവിടെ യഥാർത്ഥത്തിൽ ഉണ്ടാവേണ്ടിയിരുന്നത് വൈദേശിക ഭരണത്തിൽ നിന്ന് ഒരു ഭൂപ്രദേശത്തെ സ്വതന്ത്രമാക്കാനുള്ള സമരമായിരുന്നില്ല, മാനസിക അടിമത്തത്തിൽ നിന്ന് ഒരു ജനതയെ മോചിപ്പിക്കാനുള്ള മുന്നേറ്റമായിരുന്നു. നാം നേടിയത് സ്വാതന്ത്ര്യമല്ല, സ്വരാഷ്ട്രം മാത്രമാണ്" എന്നൊരു വാചകം പറയുന്നതായി ഓർമ്മയിലുണ്ട്.
സ്വാതന്ത്ര്യമെന്നത് നിശ്ചയമായും ഒരു ദേശത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല. വിദേശി പോയപ്പോഴും കൂടെ പോവാത്ത വിധേയ യുക്തി നമ്മുടെ ഉള്ളിൽ തുടരുന്നിടത്തോളം,
വൈദേശിക മായതെല്ലാം ശ്രേഷ്ടവും ഭാരതീയ മായതെല്ലാം മ്ലേച്ഛവും എന്ന അടിമ മനസ്ഥിതിയിൽ നിന്ന് നാം മോചിതരാവാത്തിടത്തോളം, സ്വന്തം ധർമ്മത്തെയും മൂല്യങ്ങളെയും സംസ്കാരത്തേയും കുറിച്ചുള്ള അപകർഷതാ ബോധത്തെ കുടഞ്ഞെറിഞ്ഞു നാം സ്വാഭിമാനികൾ ആവാത്തിടത്തോളം,
നമ്മുടെയീ സ്വാതന്ത്ര്യം അപൂർണ്ണമാണ്. അത് കൊണ്ടാണ് നൂറ്റാണ്ടുകളുടെ അടിമത്തം അടിച്ചേൽപ്പിച്ച അപകർഷതാ ബോധത്തെ പൊരുതി തോൽപ്പിച്ച് സ്വന്തം പഴമയിലും പാരമ്പര്യത്തിലും പൈതൃക ത്തിലുമുള്ള ഈ ജനതയുടെ ആത്മ വിശ്വാസത്തെയും അഭിമാനത്തെയും തിരിച്ചു പിടിക്കുന്നത് കൂടി നമ്മുടെ സ്വതന്ത്ര സമരത്തിന്റെ തന്നെ ഭാഗ മാവുന്നത്.

ഇന്ത്യൻ സ്വതന്ത്ര മുന്നേറ്റം 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രിയോടെ കൂടി അവസാനിച്ച സംരംഭമല്ല,
അതിന്നും തുടർന്നു പോരുന്ന സമരമാണ്.

ആ സമരത്തിൽ നാം ബഹുദൂരം മുന്നേറിയിരിക്കുന്നു എന്നതാണ് സ്വയം "ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് ഭരണാധികാരി" എന്ന് വിശേഷിപ്പിച്ച ആദ്യ പ്രധാനമന്ത്രിയിൽ നിന്ന് "ഞാനൊരു ഹിന്ദുവാണ്. ഞാനൊരു ദേശീയവാദിയുമാണ്. അതിനാൽ നിങ്ങളെന്നെയൊരു ഹിന്ദു ദേശീയവാദി എന്ന് വിളിച്ചാലും എനിക്കതിലൊരു വിരോധവുമില്ല" എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച പതിനാലാം പ്രധാനമന്ത്രിയിലേക്ക് നാം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് വ്യക്തമാക്കുന്നത്.
ജ്യോതിർലിംഗ പ്രതിഷ്ഠക്ക് പുറപ്പെടാൻ ഒരുങ്ങിയ രാഷ്ട്രപതിയെ തടയുമ്പോൾ നെഹ്‌റു ഇരുന്ന അതേ കസേരയുടെ ഇന്നത്തെ അവകാശി മഹാശിവരാത്രി നാളിൽ കോയമ്പത്തൂരിൽ നിന്ന് മഹാദേവ മാഹാത്മ്യം ലോകത്തോട് വിളിച്ചു പറയുന്നത് അതേ മുന്നേറ്റത്തിന്റെ ഭാഗമാണ്.

തന്റെ പ്രാണ പ്രതിഷ്ഠക്ക് പോലും തടസ്സമായി നിന്ന ഇവിടുത്തെ കപട മതേതരത്വത്തോടുള്ള സോമനാഥന്റെ മധുര പ്രതികാരം, രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ലോകത്തിന് സമർപ്പിച്ച ആദിയോഗി യായി തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ നമ്മളോരോരുത്തരും മനസ്സ് നിറഞ്ഞു ചിരിക്കുക തന്നെയാണ് വേണ്ടത്.

എന്തെന്നാൽ, സ്വാതന്ത്ര്യം എന്നതിന്റെ ശരിയായ അർത്ഥത്തിലേക്ക് ഈ നാട് ഉറച്ച കാൽവെയ്പ്പു കളോടെ നടന്നടുക്കുന്ന തിന്റെ നേർചിത്രം കൂടിയാണിത്.

No comments:

Post a Comment