Friday, 3 March 2017

ഗംഭീരമായ വരികൾ

(എഴുതിയത് ആരെന്നറിയില്ല ,
ഗംഭീരമായ വരികൾ)

ഒരു ജന്മം
കരിങ്കാക്കയായ്‌ പറക്കണം,
കയ്യടി വാങ്ങണം,
ബലിച്ചോർ തിന്നണം,
കൂടിനു കാവലിരിക്കണം,
കള്ളക്കുയിലിന്റെ കരണത്തടിക്കണം.

ഒരു ജന്മം
സൗമ്യയായ്‌ ജനിക്കണം,
ആയുധം കരുതണം,
ഗോവിന്ദചാമിയെ കാണണം,
സൗമ്യത വെടിഞ്ഞൊരു രുദ്രയായ്‌ മാറണം,
അവനെ കൊല്ലണം.

പിന്നൊരു ജന്മം
പലസ്തീൻ ബാലനായി തീരണം,
ഒരു കവണ വാങ്ങണം,
ഇസ്രയേൽ ടാങ്കിനെ‌ കല്ലെറിയണം,
തലയുയർത്തി നിൽക്കണം,
വെടിയേറ്റ്‌  വാങ്ങണം,
ഗാസയിൽ എൻ ചോര വീഴണം.

ഇനിയൊരു ജന്മം
പള്ളിക്കൂട മുറ്റത്തെ മാവായി വളരണം,
തണലൊരുക്കണം,
കലപില കേൾക്കണം,
കല്ലേറു കൊള്ളണം,
കനിയൊന്നു കനിയണം,
വെട്ടേറ്റ്‌ മറിയണം.

അവസാന ജന്മം
വീണ്ടും ഞാൻ തന്നെയാവണം,
അച്ഛന്റെ കൂടെ ഉത്സവം കാണണം,
തെറ്റ്‌ തിരുത്തണം,
ചിലരോട്‌ മാപ്പ്‌ ചോദിക്കണം,‌
പറയാൻ മറന്ന പ്രണയം പറയണം,
മരിക്കണം.
=============

അല്ല മൊതലാളി, അപ്പോ ഈ ജന്മം..?

ഓഹ്‌..റിസ്ക്‌ എടുക്കാൻ മേലാടാ ഉവേ..

നല്ലൊരു ജോലി ഒപ്പിക്കണം,
ഒരു പെണ്ണ് കെട്ടണം,
ഒരു വീട്‌ പണിയണം,
സുഖമായി ജീവിക്കണം,
ഇടക്ക്‌ ഇങ്ങനെ
ചുമ്മാ ഡയലോഗടിക്കണം!!!
😂😝

No comments:

Post a Comment